മാലിന്യങ്ങളുടെ (കൈകാര്യം ചെയ്യൽ) ബൈല
1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിൻറെ 219 വി, 219 ഡബ്ല്യൂ 256 എന്നീ വകുപ്പുകൾ പ്രകാരവും 1995-ലെ കേരള പഞ്ചായത്ത് രാജ് (ബൈലാകൾ ഉണ്ടാക്കാനുള്ള നടപടിക്രമം ചട്ടങ്ങൾ) പ്രകാരവും നിക്ഷിപ്തമായ അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട് മയ്യിൽ ഗ്രാമ പഞ്ചായത്ത് തയ്യാറാക്കിയ കരട് ബൈല 28/06/2022 തീയതിയിലെ 211/2022 നമ്പർ തീരുമാനപ്രകാരം മയ്യിൽ ഗ്രാമപഞ്ചായത്ത് അംഗീകരിക്കുകയും 01/07/2022 തീയതിയിലെ എസ് സി 2-4446/2022 നമ്പർ നോട്ടീസ് പ്രകാരം മുൻകൂട്ടി പ്രസിദ്ധീകരിക്കുകയും അതിന്മേൽ ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കുന്നതിന് മുപ്പത് ദിവസത്തെ സമയം നല്കുകയും നിശ്ചിത ദിവസത്തിനകം യാതൊരു അഭിപ്രായവും ആക്ഷേപങ്ങളും ലഭിക്കാത്ത സാഹചര്യത്തിൽ 10/08/2022 തീയതിയിലെ 251/2022 നമ്പർ തീരുമാന പ്രകാരം മയ്യിൽ ഗ്രാമപഞ്ചായത്ത് അംഗീകരിച്ച ഖരമാലിന്യ നിർമ്മാർജ്ജന ബൈലാ.