പരാതി പരിഹാര സംവിധാനങ്ങള്‍
പഞ്ചായത്ത് തല പരാതി പരിഹാര സമിതി
പഞ്ചായത്ത് തല പരാതി പരിഹാര സമിതി എന്നത് ഗ്രാമപഞ്ചായത്തിലെ ജനങ്ങൾക്ക് ഭരണപരമായോ സേവനങ്ങളുമായി ബന്ധപ്പെട്ടോ ഉണ്ടാകുന്ന പരാതികൾ സ്വീകരിച്ച് അവ പരിശോധിച്ച് പരിഹരിക്കുന്നതിനായി രൂപീകരിക്കുന്ന സമിതിയാണ്. പൊതുജനങ്ങൾക്ക് വേഗത്തിലും സുതാര്യമായും നീതി ലഭ്യമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. പൊതുജനങ്ങൾക്ക് പരാതികൾ ഓണ്‍ലൈനായോ നേരിട്ടോ സമര്‍പ്പിക്കാവുന്നതാണ്.
സമിതിയുടെ ഘടന
പഞ്ചായത്ത് പ്രസിഡന്റ് – ചെയർപേഴ്സൺ
അംഗങ്ങള്‍
വൈസ് പ്രസിഡന്റ്
സ്ഥിരം സമിതി അധ്യക്ഷർ
പഞ്ചായത്ത് സെക്രട്ടറി
ബന്ധപ്പെട്ട ഉദ്യോഗസ്ഥർ
പരാതി സംബന്ധിച്ച വിഷയ മേഖലയുമായി ബന്ധപ്പെട്ട് വിദഗ്ധ ഉപദേശം ലഭ്യമാക്കുന്നതിന് പ്രാപ്തിയുള്ള നിര്‍വഹണ ഉദ്യോഗസ്ഥൻ
പാരാതിയുമായി ബന്ധപ്പെട്ട വാര്‍ഡിലെ അംഗം
ഓംബുഡ്സ്മാൻ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അവയിലെ ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവരുടെയും അഴിമതി, ദുർഭരണം, നിയമക്രമരാഹിത്യം തുടങ്ങിയ കാര്യങ്ങളിൽ പരാതി കേൾക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള സംസ്ഥാനതലത്തിൽ രൂപീകൃതമായ അർത്ഥ നീതി ന്യായ സ്ഥാപനമാണ് ഓംബുഡ്സ്മാൻ. ഹൈക്കോടതി ജഡ്ജിയായി വിരമിച്ച ഒരാളെ ഗവർണ്ണറാണ് ഓംബുഡ്സ്മാനായി നിയമിക്കുന്നത്. നടപടിക്രമങ്ങൾ മറ്റ് കോടതികളിൽ നിന്ന് വ്യത്യസ്തവും ലളിതവുമാണ്. പൊതുജനങ്ങൾക്ക് പരാതി പരിഹരിക്കുന്നതിനുള്ള ഏറ്റവും ചെലവ് കുറഞ്ഞ സംവിധാനമാണ് ഓംബുഡ്സ്മാൻ.
ഓംബുഡ്സ്മാന്റെ പ്രധാന അധികാരങ്ങളും ചുമതലകളും.
അധികാരങ്ങൾ
ആരോപണങ്ങൾ പരിശോധിച്ച് ഉത്തരവുകൾ പാസ്സാക്കുക.
നിർദ്ദിഷ്ട നടപടികളിൽ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവ് പാസ്സാക്കുക.
നഷ്ടപരിഹാരവും പിഴയും ചുമത്തുക
1908 ലെ സിവിൽ നടപടി നിയമപ്രകാരം ഒരു കേസ് വിചാരണ ചെയ്യുന്നതിന് ഒരു സിവിൽ കോടതിയിൽ നിക്ഷിപ്തമായ അധികാരങ്ങൾ
പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെ ഏത് സർക്കാർ ഉദ്യോഗസ്ഥരുടേയും സേവനം ആവശ്യപ്പെടാനുള്ള അധികാരം.
ചുമതലകൾ
ജനങ്ങളുടെ പരാതികൾക്ക് പരിഹാരമുണ്ടാക്കുക
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണരീതി സംശുദ്ധമാക്കുക.
ഒരു പരാതിയിൽ അടങ്ങിയിട്ടുള്ളതോ സർക്കാർ പരാമർശിച്ചിട്ടുള്ളതോ ഓംബു ഡ്സ്മാൻറെ അറിവിൽപ്പെട്ടതോ ആയ പരാതിയെ സംബന്ധിച്ച് സൂക്ഷ്മമായ അന്വേഷണം നടത്തുക.
ഓംബുഡ്സ്മാന്റെ പരിധിയിൽ വരാത്തവ
സർക്കാർ ഔപചാരികമായും പരസ്യമായും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ള കാര്യങ്ങൾ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ട്രൈബ്യൂണലിൽ നിന്നും പരിഹാരം തേടേണ്ട വിഷയങ്ങൾ
1952 ലെ എൻക്വയറി കമ്മീഷൻ ആക്ട് അനുസരിച്ച് ഒരു കോടതി മുമ്പാകെ നിലവിലുള്ള കാര്യങ്ങൾ
ആരോപണവിധേയമായ സംഗതി നടന്ന തീയതിക്കുശേഷം 3 വർഷം കഴിഞ്ഞ് നൽകുന്ന പരാതി (എന്നാൽ പരാതി നൽകാൻ കഴിയാതെ പോയതിന് മതിയായ കാരണമുണ്ടെങ്കിൽ പരാതി സ്വീകരിക്കാം)
ട്രൈബ്യൂണൽ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തീരുമാനങ്ങൾക്കെതിരായി അപ്പീൽ/റിവിഷൻ ഹരജി നൽകുന്നതിനുള്ള ജുഡീഷ്യൽ സംവിധാനമാണ് ട്രൈബ്യൂണൽ. ജില്ലാ ജഡ്ജിയുടെ പദവിയിലുള്ള ന്യായാധിപനാണ് ട്രൈബ്യൂണൽ. ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ആലോചിച്ചാണ് സർക്കാർ ട്രൈബ്യൂണൽ നിയമനം നടത്തുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തമ്മിലും അവയും സർക്കാരും തമ്മിലുമുള്ള തർക്കങ്ങൾ പരിശോധിച്ച് സർക്കാരിലേക്ക് അഭിപ്രായമറിയിക്കുന്നതിന് ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ട്.
അധികാരങ്ങൾ
ഒരു കേസ് വിചാരണ ചെയ്യുമ്പോൾ 1908 ലെ സിവിൽ നടപടി നിയമപ്രകാരം സിവിൽ കോടതിയിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ
ട്രൈബ്യൂണലിൻ്റെ മുമ്പാകെയുള്ള ഏതൊരു നടപടിയും ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരമുള്ള നീതിന്യായ നടപടിയായി കരുതണം
ഹരജിക്കാരൻ്റെ അപേക്ഷയിന്മേൽ നടപടി നിർത്തിവെക്കുന്നതിന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനുള്ള അധികാരം.
ട്രൈബ്യൂണലിന് ഹർജി നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഹർജിയുടേയും ബന്ധപ്പെട്ട രേഖകളുടേയും സാക്ഷ്യപ്പെടുത്തിയ ഓരോ പകർപ്പും ട്രൈബ്യൂണലിൻ്റെ പേരിലുള്ള 50 രൂപയുടെ ബാങ്ക് ഡ്രാഫ്റ്റും അയക്കണം. എതിർ കക്ഷികളുടെ എണ്ണം അനുസരിച്ച് അത്രയും പകർപ്പുകൾ കൂടി നൽകണം.
അപ്പീൽ സാധാരണഗതിയിൽ 30 ദിവസത്തിനകം സമർപ്പിക്കണം. എന്നാൽ മതിയായ കാരണമുണ്ടെങ്കിൽ ഈ കാലാവധിക്ക് ശേഷം ഒരു മാസം വരെയും അപ്പീൽ/റിവിഷൻ സമർപ്പിക്കാവുന്നതാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അപ്പിൽ ഫയൽ ചെയ്ത് 60 ദിവസത്തിനകം തീർപ്പാക്കിയിട്ടില്ലാത്ത സംഗതികളിൽ 90 ദിവസത്തിനകം ട്രൈബ്യൂണലിൽ റിവിഷന്‍ /അപ്പീൽ സമർപ്പിക്കാം. എന്നാൽ മതിയായ കാരണങ്ങളുണ്ടെങ്കിൽ ഈ സമയപരിധിക്ക് ശേഷം ഒരു മാസത്തിനകവും അപ്പീൽ/റിവിഷൻ സമർപ്പിക്കാവുന്നതാണ്.
മറ്റ് പരാതിപരിഹാര സംവിധാനങ്ങൾ
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ
സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഐ.ടി അധിഷ്ഠിത പൊതുജന പരാതിപരിഹാര സെല്ല് പ്രവർത്തിക്കുന്നു. ഈ സെല്ലിലേക്ക് സംസ്ഥാന സർക്കാരിൻറെ വിവിധ ഓഫീസുകളുമായി ബന്ധപ്പെട്ട പരാതികളും പ്രാദേശിക സർക്കാരുകളുമായി ബന്ധപ്പെട്ട പരാതികളും സ്വീകരിച്ച് നടപടികൾ സ്വീകരിക്കുന്നു. 1076 എന്ന ട്രോൾ ഫ്രീ നമ്പറിലോ cmo.kerala.gov.in എന്ന പോർട്ടലിലോ പരാതികൾ നൽകാം.
സി.എം. വിത്ത് മി
ജനങ്ങളും സർക്കാരുമായി നേരിട്ടു സംവദിക്കുന്നതിനുള്ള പരിപാടിയാണ് സി.എം. വിത്ത് മീ. പൊതുജനങ്ങൾക്ക് പരാതിയുണ്ടെങ്കിൽ ഇതിൻറെ ട്രോൾഫ്രീ നമ്പറിലേക്ക് വിളിക്കാം. ഉദ്യോഗസ്ഥർ പരാതി കേൾക്കുകയും ഫോൺകോളിനു മറുപടി പറഞ്ഞശേഷം പരാതി ഏത് വകുപ്പുമായി ബന്ധപ്പെട്ടതാണോ ആ വകുപ്പിലേക്ക് കൈമാറുകയും ചെയ്യും.
ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതും സർക്കാരിനും ജനങ്ങൾ ക്കുമിടയിലുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമാണ് “മുഖ്യമന്ത്രി എന്നോടൊപ്പം അഥവാ സി.എം. വിത്ത് മീ" എന്ന പേരിൽ സമഗ്ര സിറ്റിസൺ കണക്ട് സെന്റർ ആരംഭിച്ചിട്ടുള്ളത് പരാതി നൽകാൻ മാത്രമല്ല ജനങ്ങളുടെ അഭിപ്രായം ഉൾക്കൊള്ളുക എന്നതും ഈ സെൻററിൻറെ ലക്ഷ്യമാണ്.
ട്രോൾ ഫ്രീ നമ്പർ:- 1800-425-6789.
സേവനങ്ങളുടെ കാല താമസവും അഴിമതി സംബന്ധിച്ച വിവരവും അറിയിക്കുവാനുള്ള വാട്സ്അപ്പ് നമ്പര്‍
8078066060
മാലിന്യ മുക്ത നവകേരളം സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കുവാനുള്ള ഏക വാട്സ്അപ്പ് നമ്പര്‍
9446700800
പൊതുജന പരാതി പരിഹാരം (കെ-സ്മാര്‍ട്ട്) -> Grievances and complaints
മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെൽ: പഞ്ചായത്തിൽ നിന്ന് നീതി ലഭിച്ചില്ലെങ്കിൽ CMO Portalവഴിയോ 1076 എന്ന ടോൾ ഫ്രീ നമ്പറിലൂടെയോ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകാം. ഇത് പിന്നീട് അടിയന്തിര നടപടിക്കായി പഞ്ചായത്തിലേക്ക് തന്നെ റൂട്ട് ചെയ്യപ്പെടും
സംസ്ഥാനത്തെ ഹെല്പ് ലൈൻ നമ്പറുകളുടെ വിശദാംശങ്ങൾ പട്ടിക രൂപത്തിൽ ചുവടെ
എമർജൻസി ഫോൺ നമ്പറുകൾ | |
ആന്റി-റാഗിംഗ് ഹെല്‍പ്പ് ലൈന്‍ | 1800-180-5522 (ടോൾഫ്രീ) |
അനുയാത്ര | 1800-120-1001 |
സംസ്ഥാന ആരോഗ്യ ഏജന്‍സി | ഫോൺ : 0471 4063121 , 1056 |
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ | 1076 (ടോള്‍ ഫ്രീ) |
സിവില്‍ സപ്ലൈസ് | 1800-425-1550 (ടോൾ ഫ്രീ) |
സംസ്ഥാന ജി.എസ്.ടി വകുപ്പ് | ഫോൺ : 0471-2785223, 2785245, 2785257 |
ഭക്ഷ്യ സുരക്ഷാ വകുപ്പ് | 1800- 425- 1125 (ടോള്‍ ഫ്രീ) |
| 0471-2304980 |
വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ | 1064 (ടോൾ ഫ്രീ) |
യുഐഡി/ആധാര്‍ | 1800-4251-1800 (ടോള്‍ ഫ്രീ ) |
ടൂറിസ്റ്റ് വിവരങ്ങൾ ടോൾ ഫ്രീ | ഫോൺ : +91 471 2321132 |
സംസ്ഥാന ഉപഭോക്തൃ ഹെൽപ്പ്ലൈൻ | ഫോൺ : 0471-2322155 |
പ്രധാനമന്ത്രി ജന്‍-ധന് യോജന (പിഎംജെഡിവൈ) | എസ്എല്‍ബിസി കോള്‍ സെന്റര്‍ : 1800 425 11222 |
നിര്‍ഭയ സെൽ | ഫോൺ : 0471 - 2331059 |
കേരള സംസ്ഥാന തൊഴിൽ വകുപ്പ് | സിറ്റിസൺ കോൾ സെന്റർ : 155300 |
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ | 1950 (ടോൾ ഫ്രീ) |
ആദായനികുതി, ഇന്ത്യ | ഫോൺ : 1800 103 0025, |
നോര്‍ക്ക റൂട്ട്സ് കോള്‍ സെന്റര്‍ | ടോള്‍ ഫ്രീ -ഇന്ത്യ : 1800 425 3939 |
ദിശ | 1056 ( ടോള്‍ ഫ്രീ ) |
ചൈല്‍ഡ് ഹെല്പ് ലൈന്‍
സംസ്ഥാന ബാലാവകാശ കമ്മീഷൻ
സംസ്ഥാന ശിശുക്ഷേമസമിതി | 1098 ഫോൺ : 471-2326603/04/05
ഫോൺ :0471 2324939 |
ക്രൈം സ്റ്റേപ്പര്‍ ,നീതിന്യായ വകുപ്പ് | 1090 |
തിരഞ്ഞെടുപ്പ് കമ്മീഷൻ , ഇന്ത്യ | 1950 (ടോൾ ഫ്രീ) |
ദുരന്തനിവാരണ ഹെല്‍പ്പ് ലൈന്‍
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി | 1077(കളക്ട്രേറ്റുകള്‍)
ഫോൺ : 0471 – 2778855 |
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് (KSEB) | Emergency/Accidents : 9496010101 |
പിങ്ക് പോലീസ് പെട്രോള്‍ | 1515 |
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് | 1554 |
കേരള കോസ്റ്റല്‍ പൊലീസ് | |
വുമണ്‍ ഹെല്പ് ലെയിന്‍ | 1091, 9995399953 |
ആംബുലന്‍സ് | 108 |
ഫയര്‍ സ്റ്റേഷന് | 101 |
മിത്ര വുമണ്‍ ഹെല്പ് ലെയിന്‍ | 181 (24x7) |
100 / 112 | |
മുഖ്യമന്ത്രിയുടെ ദുരിതാശ്വാശ നിധി (സിഎംഡിആര്‍എഫ്) | 1800-425-7211 |
മോട്ടോർ വാഹന വകുപ്പ് സിറ്റിസൺ കോൾ സെൻറർ |
ബി എസ് എന്‍ എല്‍ : 155300 mvd.kerala.gov.in RTO / JRTO നമ്പർ |
ജനറൽ അഡ്മിനിസ്ട്രേഷൻ (കോ-ഓർഡിനേഷൻ) | 0471- 2518463 |
കേരള പോലീസ് ഹെൽപ്പ് ലൈൻ
|
0471-2314440 |
കേരള പബ്ലിക് സർവീസ് കമ്മീഷൻ പൊതു അന്വേഷണം അന്വേഷണം സംബന്ധിച്ച് |
0471-2546400,2546401,2447201,2444428,2444438
0471-2546346, 2546345, 2546517 |
കേരളാസ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന് / പൊതുജനപരാതിപരിഹാരം | 0471 2735544 |
കെ.എസ്.ആര്.ടി.സി. | Phone : 1800-599-4011, 9447071021, 0471 - 2463799 Email: rsnksrtc@kerala.gov.in |
എന്‍പിആര്‍ രജിസ്ട്രേഷന് | |
കേരള വനം വന്യജീവി വകുപ്പ് | Toll Free- 1800 425 4733 |
ഹൈവേ അലര്‍ട്ട് | 9846 100 100 |
തൊഴില്‍ മന്ത്രിയുടെ ഹെല്പ്ലൈന് | 155 300 |
ലഹരി മുക്തി (വിമുക്തി) | ടോൾ ഫ്രീ : 14405 |
റെയിൽവേ പോലീസ് കൺട്രോൾ റൂം | 9846 200 100 |
കേരള സംസ്ഥാന വനിതാ വികസന കോര്പ്പറേഷന് | ഫോൺ : 0471-2454585 |
പ്രവേശന പരീക്ഷ കമ്മീഷണറുടെ കാര്യാലയം | സിഇഇ ഹെൽപ്പ് ലൈൻ നമ്പർ |
ശബരിമല | ഫോണ്‍- 04735-202664 |
സെക്രട്ടേറിയറ്റ് സെൻറർ ഏജൻസി | 0471- 2327558 |
തിരുവനന്തപുരം മെഡിക്കൽ കോളേജ് | 0471-2444270,252 8300 MCH Casualty-0471-2528300 |
കേരള ദുരന്ത നിവാരണ കൺട്രോൾ റൂം | ഫോൺ: 0471- 2331639 |
കേരള വാട്ടർ അതോറിറ്റി | ഫോൺ: 0471 2738300 |
പിഡബ്ല്യുഡി | ടോൾ ഫ്രീ : 18004257771 |
ഇൻഫർമേഷൻ സെൻറർ തിരുവനന്തപുരം | 0471-2518471 |