ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
മയ്യിൽ ഗ്രാമ പഞ്ചായത്ത് 1962-ൽ മയ്യിൽ, കയരളം, കണ്ടക്കൈ പഞ്ചായത്തുകൾ സംയോജിപ്പിച്ചാണ് രൂപം കൊണ്ടത്. പരിമിതമായ വരുമാന സാഹചര്യങ്ങളിലും ശക്തമായ ജനപങ്കാളിത്തമാണ് പഞ്ചായത്തിന്റെ വികസനത്തിന് അടിത്തറയായത്. 1996-ലെ ജനകീയാസൂത്രണ പദ്ധതി അധികാര വികേന്ദ്രീകരണത്തിലൂടെ പൊതുജനാരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ പുരോഗതി കൈവരിക്കാൻ സഹായിച്ചു. ജനകീയാസൂത്രണത്തിന് മുമ്പ് തന്നെ മയ്യിൽ സാക്ഷരത പ്രവർത്തനങ്ങൾ, വിഭവഭൂപട നിർമ്മാണം, സാമൂഹ്യ-സാമ്പത്തിക സർവേകൾ തുടങ്ങിയ വികസന മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. കാർഷിക മേഖലയെ ആധാരമാക്കിയ വികസന മാതൃകയാണ് മയ്യിലിന്റെ പ്രത്യേകത. ജനകീയാസൂത്രണത്തോടെ “മയ്യിൽ മോഡൽ” കാർഷികരീതി രൂപം കൊണ്ടു, കുറഞ്ഞ ചെലവിൽ ഉത്പാദനം വർധിപ്പിക്കാനും പങ്കാളിത്ത കൃഷി ശക്തിപ്പെടുത്താനും സാധിച്ചു. എന്നാൽ നഗരവത്കരണം, ഭൂവിസ്തൃതി കുറയൽ, പരിസ്ഥിതി പ്രശ്നങ്ങൾ, കാർഷിക മുരടിപ്പ് തുടങ്ങിയ വെല്ലുവിളികൾ...
കൂടുതൽ വായിക്കുക